ഏഴംകുളം: മദർതെരേസ വയോജന ക്ഷേമ ക്ലബിന്റെയും ഏഴംകുളം ഗവ.ആയൂർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 7ന് രാവിലെ 10മുതൽ കാവാടിയിലെ പി.രാമലിംഗം മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ബീന പ്രഭ ഉദ്ഘാടനം ചെയ്യും. സൗജന്യ മരുന്ന് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആശാ വി.എസ് നിർവഹിക്കും.