നാരങ്ങാനം:​തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ചുള്ള ഞാറ്റുവേല ചന്തയും കർഷക സഭയും തിങ്കളാഴ്ച രാവിലെ 11ന് നാരങ്ങാനം കൃഷിഭവനിൽ നടക്കും. കർഷകർക്ക് തങ്ങളുടെ കാർഷിക ഉത്പന്നങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും വിൽക്കുന്നതിനും വാങ്ങുന്നതിനും അവസരമുണ്ട്. കർഷകർക്ക് പച്ചക്കറി വിത്തും തൈയും വിതരണം ചെയ്യും. എല്ലാ കർഷകരും പങ്കെടുക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.