sndp
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെൻറ്ററിന്റെ സഹകരത്തോടെ നടത്തുന്ന പ്രീ മാരേജ് കൗൺസിലിംഗ് കോഴ്സിന്റെ മുപ്പതാമത് ബാച്ചിന്റെ ക്‌ളാസുകൾ യുണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ മുപ്പതാമത് ബാച്ചിന്റെ ക്‌ളാസുകൾ യുണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം പി.സലിംകുമാർ, മൈക്രോ ഫിനാൻസ് കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌,ഷൈലജ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കുടുംബ ഭദ്രത എന്ന വിഷയത്തിൽ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്‌ണനും ഗർഭധാരണം, ശിശുപരിപാലനം എന്നീ വിഷയങ്ങളിൽ ഡോ. ശരത് ചന്ദ്രനും ക്‌ളാസുകൾ നയിച്ചു. ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ ഷൈലജ രവീന്ദ്രനും സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ രാജേഷ് പൊൻമലയും ബിന്ദു ടീച്ചറും ഇന്ന് ക്‌ളാസുകൾ നയിക്കും. ക്‌ളാസുകൾ ഇന്ന് സമാപിക്കും.