1

അടൂർ : അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ അടൂർ താലൂക്ക് തല ഉദ്ഘാടനം നെടുമൺ സർവീസ് സഹകരണ ബാങ്കിൽ അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി .ഹർഷകുമാർ നിർവഹിച്ചു. നെടുമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. അടൂർ അസിസ്റ്റന്റ് രജിസ്‌ട്രാർ ജനറൽ നസിർ.എസ് , കെ.ജി.വാസുദേവൻ, കെ.വിശ്വംഭരൻ, മോഹനകുമാർ, കെ.പി. ഹുസൈൻ, അജീഷ്, മണി, ഓഫീസ് ഇൻസ്‌പെക്ടർ സുഭാഷ്, കൊടുമൺ യൂണിറ്റ് ഇൻസ്‌പെക്ടർ രജകുമാർ എന്നിവർ പ്രസംഗിച്ചു.