03-omallur-sankaran
ത്തനംതിട്ട കേരളാ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

കോ​ഴ​ഞ്ചേരി: അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയന്റെ ആഭിമു​ഖ്യത്തിൽ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡെപ്യൂട്ടി ര​ജി​സ്​ട്രാർ കെ. എൻ. രാജീവ്കുമാർ വിഷയാവതരണം നടത്തി. കേരളാബാങ്ക് ഡയറക്ടർ നിർമ്മലാ ദേവി , അ​സിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ശ്യാം കുമാർ, അ​സിസ്റ്റന്റ് ഡ​യറക്ടർ അജിതാ കുമാരി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.