പ്രമാടം : ളാക്കൂർ ഗവ.എൽ.പി സ്കൂളിൽ വായന വാരാചണത്തിന്റെ ഭാഗമായി വായനക്കൂട്ടം, വായനമരം, ചങ്ങല വായന, ലൈബ്രറി സന്ദർശനം, സാംബശിവൻ അനുസ്മരണം, ബഷീർ ദിനാചരണം, രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ളാസ് എന്നിവ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം റിട്ട.പ്രധാനാദ്ധ്യാപകൻ തോമസ് തുണ്ടിയത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. വാർഡുമെമ്പർ തങ്കമണി, പ്രഥമാദ്ധ്യാപിക എസ്.ശ്രീജ, അദ്ധ്യാപകരായ എം.പി.ജയ, കെ.ഷൈമ, ജിഷ. എസ്.നായർ, സരളാ കുമാരി എന്നിവർ പ്രസംഗിച്ചു.