
പത്തനംതിട്ട: കെ.എസ്.ടി.എ പത്തനംതിട്ട ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. ഡി. വത്സല ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ വൈസ് പ്രസിഡന്റ് മോളി കുര്യൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ സബ് ജില്ലാ സെക്രട്ടറി രാധീഷ് സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേഷ് റാം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ദീപാ വിശ്വനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.