കോന്നി: മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന സംഭവത്തിൽ കുമ്പഴ തുണ്ടുമൺ സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇന്നലെ ഇവരെ പൊലീസ് രഹസ്യമായി ക്ഷേത്രത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ശ്രീകോവിലിനു മുന്നിലുള്ള വലിയ വഞ്ചിയാണ് കുത്തിത്തുറന്ന് പണം അപഹരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രമായ ഇവിടെ സി.സി.ടി.വി യും കാവൽക്കാരനും ഇല്ലായിരുന്നു ജൂൺ മുപ്പതിന് ഉച്ചപൂജ കഴിഞ്ഞു നടയടച്ച ശേഷം വൈകിട്ട് നട തുറന്നപ്പോഴാണ് കാണിക്ക വഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടത്.