
പന്തളം : എസ് .എഫ് .ഐ നേതാവ് അഭിമന്യുവിന്റെ നാലാമത് രക്തസാക്ഷിത്വദിനം എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വർഗീയതയ്ക്കും വലതുപക്ഷ നുണ പ്രചാരണങ്ങൾക്കുമെതിരെ വിദ്യാർത്ഥി റാലിയും പ്രതിരോധ സദസും സംഘടിപ്പിച്ചു. പന്തളം ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി അജിലേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സദസ് എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. ഷഫീക് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്. ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ്, പന്തളം നഗരസഭ കൗൺസിലർ ഷെഫിൻ റജീബ് ഖാൻ,എസ്. എഫ്. ഐ പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി സൽമാൻ സക്കീർ,ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അനന്ദു, പന്തളം ഏരിയ അംഗങ്ങളായ അമൽ, വിഷ്ണു, ഗൗരി, പന്തളം എൻ. എസ്. എസ് കോളേജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു .