sammelanam
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ തിരുവല്ല ഏരിയാ കൺവൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി. ആന്റണി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ജീവിതവൃത്തിക്ക് മറ്റു മാർഗമില്ലാതെ പാതയോരങ്ങളിൽ കച്ചവടം ചെയ്തു ജീവിക്കുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വി.കെ.ടി.എഫ് - സി.ഐ.ടി.യു) ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രമേശ് കുമാർ അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി പി.എ.ജോസഫ്, പി.ആർ.കട്ടപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എ.റെജി കുമാർ (പ്രസിഡന്റ്) സുരേഷ് കുമാർ, കെ.പത്മജൻ (വൈസ് പ്രസിഡന്റുമാർ), പി.ആർ.കുട്ടപ്പൻ (സെക്രട്ടറി), ഷിനോജ് മാത്യു, അനൂപ് ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ), ചന്ദ്രൻ (ട്രഷറർ).