തിരുവല്ല: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ നെടുമ്പ്രം പഞ്ചായത്ത് 12ാം വാർഡിലെ എല്ലാ വിദ്യാർത്ഥികളെയും വീടുകളിലെത്തി രാജീവ് ഗാന്ധി പുരസ്ക്കാരം നല്കി അനുമോദിച്ചു. പഞ്ചായത്ത് അംഗം ജിജോ ചെറിയാന്റെ നേതൃത്വത്തിൽ ബ്ലസൻ പത്തിൽ, ജോൺസൺ വെൺപാല, എം.എസ്.ഷാജി,സി.ഇ. തോമസ് എന്നിവർ പങ്കെടുത്തു.