പത്തനംതിട്ട : മൂന്നു പഞ്ചായത്തുകൾക്ക് പ്രയോജനം ചെയ്യുന്ന ചെറുകോൽ- നാരങ്ങാനം റാന്നി കുടിവെള്ള പദ്ധതി ടെൻഡർ ചെയ്തതായി പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 65.04 കോടി രൂപയ്ക്കാണ് പദ്ധതി ടെൻഡർ ചെയ്തത്.
ചെറുകോൽ , നാരങ്ങാനം , റാന്നി കുടിവെള്ള പദ്ധതി വഴി ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളുടെ എല്ലാ മേഖലകളിലും റാന്നി പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലും ശുദ്ധജലം എത്തിക്കാനാകും.
പമ്പാനദിയിലെ പുതമൺ കടവിൽ നിന്ന് സംഭരിക്കുന്ന ജലം 10 ലക്ഷം ലിറ്റർ ശേഷിയുള്ള പുതമണ്ണിലെ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് മഞ്ഞപ്രമല, അന്ത്യാളൻ കാവ്, തോന്ന്യാമല, കണമുക്ക് ടാങ്കുകളിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി 190 കി.മീ വിതരണ പൈപ്പുകൾ സ്ഥാപിക്കും.