പത്തനംതിട്ട: മൈലപ്ര ശ്രീദുർഗാദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും മകം മഹോത്സവവും ആരംഭിച്ചു. 4ന് സമാപിക്കും. ഇന്നലെ തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കലശപൂജ നടന്നു. ഇന്ന് രാവിലെ അഞ്ചിന് ഗണപതിഹോമം, 5.30ന് നാമലക്ഷാർച്ചന, 11.30ന് കളകാഭിഷേകം, ഒന്നിന് പ്രസാദ വിതരണം, വൈകിട്ട് അഞ്ചിന് നടതുറക്കൽ, വൈകിട്ട് ഏഴ് മുതൽ പറയിടീൽ, തുടർന്ന് കലാമണ്ഡലം ഭാഗ്യലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. തിങ്കളാഴ്ച രാവിലെ 10.30 മുതൽ കലശാഭിഷേകം. വൈകിട്ട് 6.30 മുതൽ മുഴുക്കാപ്പ്, രാത്രി ഏഴ് മുതൽ ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ഫെയിം പോൾസൺ, ഭാസി, ബിൽബിൻ ഗിന്നസ് തുടങ്ങിയവർ നയിക്കുന്ന കോമഡി മാമാങ്കം എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികളായ കെ.എസ് പ്രതാപൻ, സദാനന്ദൻ നായർ, അശോക് കുമാർ എന്നിവർ അറിയിച്ചു.