പത്തനംതിട്ട : അന്തർദ്ദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ മെച്ചപ്പെട്ട ലോകസൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. പത്തനംതിട്ട, കേരളാ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ കെ.എൻ . രാജീവ്കുമാർ വിഷയാവതരണം നടത്തി. കേരളാബാങ്ക് ഡയറക്ടർ നിർമ്മലാ ദേവി, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ശ്യാംകുമാർ, അസിസ്റ്റന്റ് ഡയറക്ടർ അജിതാ കുമാരി, വിവിധ സഹകരണ സംഘം പ്രതിനിധികൾ, ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.