ചെങ്ങന്നൂർ: ചെങ്ങന്നൂർ കൃഷിഭവന്റെ നേതൃത്വത്തിൽ അഞ്ചിനു ഞാറ്റുവേല ചന്തയും, കർഷക സഭയും വിള ഇൻഷുറൻസ് വാരാചരണവും സംഘടിപ്പിക്കും. രാവിലെ 10ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ മൈതാനത്ത് ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.