വള്ളിക്കോട് : ചെമ്പതപ്പാലത്തിന് സമീപമുള്ള മരത്തിൽ പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് സംഭവം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസം കാണാതായ സമീപ വാസിയാണെന്ന് സംശയിക്കുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പാലത്തിന് സമീപമുള്ള മരത്തിൽ തൂങ്ങിനിൽക്കുന്ന മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സും പൊലീസും എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.