ചെങ്ങന്നൂർ: കൊല്ലക്കടവ് ചെറുവല്ലൂർ നല്ലൂർക്കാവ് ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ അഷ്ടബന്ധകലശവും പുനഃപ്രതിഷ്ഠയും ആരംഭിച്ചു. ആറിന് സമാപിക്കും. തന്ത്രി പി. ഡി.പി. നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി സുദർശന ശർമയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്. 3ന് വൈകീട്ട് 4ന് ഭഗവതിസേവ, 6ന് രാവിലെ 9ന് ഭുവനേശ്വരി ദേവിയുടെ പ്രതിഷ്ഠയും 10.45-നു ഭദ്രകാളി ദേവിയുടെ അഷ്ടബന്ധകലശവും നടത്തും.