03-coconut-tree-over-hous
വീടിന് മുകളിൽ തെങ്ങുവീണു

പന്തളം:പൂഴിക്കാട് പടിഞ്ഞാറ് 29 -ാം വാർഡിൽ തടത്തിൽ കിഴക്കേതിൽ ഗോപിയുടെ വീടിന് മുകളിൽ ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞു വീണു. വീട് ഭാഗീകമായി തകർന്നു. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു.