ചെറിയനാട്: വ്യവസായ വകുപ്പിന്റെ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ചെറിയനാട് പഞ്ചായത്ത് തല ഹെൽപ് ഡെസ്‌ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ ഉദ്ഘാടനം ചെയ്തു. ജി.വിവേക്, എം.രജനീഷ്,എം.എ. ശശികുമാർ, ഷൈനി ഷാനവാസ്, സുനിരാജൻ, എൻ.നന്ദനൻ, അനന്തു രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.പുതിയ സംരംഭകർക്ക് സംശയങ്ങൾക്കും നിർദേശങ്ങൾക്കുമായി 9562858330 നമ്പരിൽ ബന്ധപ്പെടണം.