തിരുവല്ല: കടപ്ര പഞ്ചായത്ത് ഞാറ്റുവേല ചന്തയും കൃഷി ഇൻഷുറൻസ് വാരാചരണവും മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടർ റെജി വി.ജെ പദ്ധതി വിശദീകരിച്ചു. എസ്.ബി.ഐ.റീജിയണൽ മാനേജർ രഞ്ജിത്ത് വിവിധ സംരംഭക വായ്പകൾ, നബാർഡ് സഹായങ്ങൾ എന്നിവയെക്കുറിച്ച് ക്‌ളാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ഏബ്രഹാം, മെമ്പർമാരായ ജോർജുകുട്ടി, ജോമോൻ, ഷാജി കുഞ്ഞ്, അഞ്ചുഷ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ പി.തോമസ് വർഗീസ്, ജോസ് വി.ചെറി എന്നിവർ പ്രസംഗിച്ചു.