ചെങ്ങന്നൂർ : കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് ഭാരതിന്റെ (സവാബ്) ആഭിമുഖ്യത്തിൽ പാടാം ആർക്കും പാടാം എന്ന സംഗീത പരിപാടി 8ന് രാവിലെ 10മുതൽ ചെങ്ങന്നൂർ മുൻസിപ്പൽ മാർക്കറ്റിനു സമീപം നടക്കും. നഗരസഭ അദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അദ്ധ്യക്ഷത വഹിക്കും. നഗരസഭ വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തും. സവാബ് രക്ഷാധികാരി ഡോ:നിരണം രാജൻ, നഗരസഭ കൗൺസിലർമാരായ ശോഭാ വർഗീസ്,അശോക് പഠിപ്പുരയ്ക്കൽ, മുഖ്യ ഉപദേഷ്ടാവ് ബാബു മുതലപ്ര, വനിതാ വിഭാഗം പ്രസിഡന്റ് ശ്രീദേവി ശ്രീകുമാർ, ജന:സെക്രട്ടറി മധു ഡി.വായ്പൂര് , ഖജാൻജി റോബിൻസൻ കെ.ജെ എന്നിവർ സംസാരിക്കും. സാമൂഹിക പ്രവർത്തകനായ ഷെൽട്ടൻ വി.റാഫേലിനെ ചടങ്ങിൽ ആദരിക്കും. പ്രായഭേദമന്യേ എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാം. ചലച്ചിത്രഗാനങ്ങൾ, നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, നാടകഗാനം, ഭക്തിഗാനം തുടങ്ങി ഗായകർക്ക് ഇഷ്ടമുള്ളവ അവതരിപ്പിക്കാം,പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും പതക്കവും നൽകും. സവാബിൽ അംഗമാകുന്നവർക്ക് സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംഗമാകുന്നതിനുള്ള അവസരമൊരുക്കുമെന്ന്
ഭാരവാഹികൾ അറിയിച്ചു. പരിപാടി അവതരിപ്പിക്കുന്നവർ രജിസ്ട്രർ ചെയ്യണം.ഫോൺ. 9745953541, 8606123499, 9496878438.