പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 81-ാം വള്ളിക്കോട് ശാഖയുടെയും കാരുണ്യ ഐ കെയർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എൻ.ശ്രീദത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗം പി.സലിംകുമാർ, മോക്രോ ഫൈനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, പഞ്ചായത്ത് അംഗം ജി.സുഭാഷ്, ഡോ.മോനിഷ, വനിതാ സംഘം പ്രസിഡന്റ് അനിലാ അനിൽ, വൈസ് പ്രസിഡന്റ് സുമി ശ്രീലാൽ, സെക്രട്ടറി ലതാ മനോഹരൻ, ശാഖാ സെക്രട്ടറി ശാന്തമ്മ സദാശിവൻ, യൂണിയൻ കമ്മിറ്റി അംഗം കെ.കെ.വിനോദ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ജില്ലാ അന്ധത നിവാരണ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ ശസ്ത്രക്രിയ ചെയ്യുന്നതിനും ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനുമുള്ള ക്രമീകരങ്ങൾ ക്യാമ്പിൽ ചെയ്തു.