1
പള്ളിക്കലപ്പൻ പുസ്തക ചർച്ചയോടനുബന്ധിച്ച് ചലചിത്ര സംവിധായകൻ ആർ സുകുമാരനെ അഡ്വ: പ്രമോദ് നാരായണൻ എം.എൽ എ ആദരിക്കുന്നു.

പള്ളിക്കൽ : വായനമാസാചരണത്തോടനുബന്ധിച്ച് പള്ളിക്കലിന്റെ ചരിത്രം പറയുന്ന പള്ളിക്കലപ്പൻ പുസ്തക ചർച്ചയും പ്രതിഭകൾക്കാദരവും അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേടയിൽ എം.ആർ.നാരായണനുണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി മുഖ്യഅതിഥി ആയിരുന്നു. സാമൂഹ്യപ്രവർത്തകൻ കെ.എൻ. ശ്രീകുമാർ പുസ്തകപരിചയം നടത്തി. മാദ്ധ്യമ പ്രവർത്തകരായ പി.ബി. ഹരിപ്രിയ, ആര്യാ ആർ.ദേവൻ, അർച്ചന.എസ് എന്നിവർ ചർച്ച നയിച്ചു. ചലച്ചിത്ര സംവിധായകൻ ആർ.സുകുമാരൻ, സാഹിത്യകാരൻമാരായ ഡോ. പഴകുളം സുഭാഷ്, തെങ്ങമം ഗോപകുമാർ എന്നിവരെ പ്രമോദ് നാരായണൻ എം.എൽ.എയും മാദ്ധ്യമപ്രവർത്തകരായ പി.ബി.ഹരിപ്രിയ, ആര്യാ ആർ. ദേവൻ, അർച്ചന.എസ് എന്നിവരെ ഏഷ്യാനെറ്റ് ചീഫ് കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ അടൂരും ആദരിച്ചു. ആർ.സുകുമാരന് പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് നൽകി. പള്ളിക്കലപ്പൻ പുസ്തകത്തിന്റെ രചയിതാവ് ആർ. രഞ്ജിനി ചർച്ചകൾക്ക് മറുപടി നൽകി. ഉണ്ണികൃഷ്ണനുണ്ണിത്താൻ, ജയൻ.ബി. തെങ്ങമം ,ശിലാ സന്തോഷ് എന്നിവർ പ്രസംഗിച്ചു.