1
.. കെ ഡി സി എഫ് സംസ്ഥാന നേതൃ സമ്മേളനം കെ ഡി എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കേരള ദളിത് ക്രൈസ്തവ ഫെഡറേഷൻ സംസ്ഥാന നേതൃസമ്മേളനം കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ഡി.സി.എഫ് സംസ്ഥാന പ്രസിഡന്റ് പി. ഡി. ബാബു പാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. രാജൻ വെമ്പിളി, കെ. ഗോപാലകൃഷ്ണൻ, പാസ്റ്റർ ജോർജ് മാത്യു, അജി ശൂരനാട്, സുധീഷ് പയ്യനാട്, ഐവർകാല ദിലീപ്, ശ്രീമൂലനഗരം രാധാകൃഷ്ണൻ, ദാസൻ കെ. പൗലോസ്, ഉഷ പി. മാത്യു, ബ്ലസൻ ജോൺ മാത്യു, സാമുവൽ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.