സ്വാമി വിവേകാനന്ദന്റെ ചരമദിനം
1902 ജൂലായ് 4ന് 39-ാമത്തെ വയസിൽ നരേന്ദ്രനാഥ് ദത്ത് എന്ന സ്വാമി വിവേകാനന്ദൻ വെസ്റ്റ് ബംഗാളിലെ ബലൂർമാതിൽ നിര്യാതനായി.
പിൻഗാലി വെങ്കയ്യയുടെ ചരമദിനം
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പിൻഗാലി വെങ്കയ്യ 1963 ജൂലായ് 4ന് 87-ാമത്തെ വയസിൽ വിജയവാഡയിൽ നിര്യാതനായി.
അല്ലൂരി സീതാരാമാ രാജുവിന്റെ ജന്മദിനം
ഇന്ത്യൻ വിപ്ലവകാരിയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ആളുമായ അല്ലൂരി സീതാരാമ രാജു 1897 ജൂലായ് 4ന് ആന്ധ്രാപ്രദേശിലെ പന്ത്രംഗിയിൽ ജനിച്ചു.
ഗുൽസാരി നന്ദയുടെ ജന്മദിനം
ഇന്ത്യൻ രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന ഗുൽസാരിലാൽ നന്ദ 1898 ജൂലായ് 4ന് സിയാൽക്കോട്ടിൽ ജനിച്ചു.