റാന്നി: പെരുനാട് പഞ്ചായത്തിലെ ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും, ഭരണസ്വാധീനം ഉപയോഗിച്ച് പൊലീസിനെ കൊണ്ട് ബി.ജെ.പി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെയും മാടമൺ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് രഘു തോട്ടുങ്കലിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ,ബി.ജെ.പിപെരുനാട് പഞ്ചായത്ത് പ്രസിഡന്റ് സോമസുന്ദരൻ പിള്ള, മണ്ഡലം സെക്രട്ടറി മോഹനൻ മാടമൺ, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് എം.എസ്, വൈസ് പ്രസിഡന്റ് സാനു മാമ്പാറ,സെക്രട്ടറി അജി മോൻ,മാടമൺ വാർഡ് മെമ്പർ അജിതാ റാണി,സോമരാജൻ, ബാലകൃഷ്ണപിള്ള, ഹരി നന്ദനം, ഹരി കെ എൻ എന്നിവർ പ്രസംഗിച്ചു.