അടൂർ : അഭിമന്യൂ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് വർഗീയതയ്ക്കും വലതുപക്ഷ നുണ പ്രചാരണങ്ങൾക്കുമെതിരേ എസ്.എഫ്.ഐ അടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിരോധ സദസ് സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ സിറാജ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ആസിഫ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അനന്തുമധു, ജില്ലാ കമ്മിറ്റിയംഗം ദീപു ബാലൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ പ്രണവ് ജയകുമാർ,നിധിൻ, അശ്വിൻ എസ്.പിള്ള എന്നിവർ പ്രസംഗിച്ചു.