
അടൂർ : താലൂക്ക്തല സഹകരണ ദിനാചരണം നെടുമൺ സർവീസ് സഹകരണ ബാങ്കിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പ്രസന്ന കുമാർ അദ്ധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എസ്.നസീർ, സഹകരണ യൂണിയൻ അംഗങ്ങളായ കെ.ജി.വാസുദേവൻ, കെ.വിശ്വംഭരൻ, മോഹൻകുമാർ, കെ.പി.ഹുസൈൻ, അജീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.