light

പത്തനംതിട്ട: പൊലീസ് വകുപ്പിലെ കോൺസ്റ്റബിൾ തസ്തികതയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡ്യുറൻസ് ടെസ്റ്റ് നടത്തുന്നതിനായി ഓമല്ലൂർ പരിയാരം റോഡിൽ ഓമല്ലൂർ ഓർത്തഡോക്‌സ് പള്ളി മുതൽ ആശുപത്രി ജംഗ്ഷൻ വരെ (അഞ്ച് കി.മി) നാളെ മുതൽ 10 വരെ തുടർച്ചയായി ആറ് ദിവസത്തേക്ക് രാവിലെ നാലു മുതൽ 12 വരെ ഗതാഗതം പൂർണമായും നിയന്ത്രിക്കും. ഇലന്തൂർ ഭാഗത്തുനിന്ന് ഓമല്ലൂർ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ തിരുവല്ല - കുമ്പഴ റോഡിൽ കൂടിയോ ചിറക്കാല നിന്നും തിരിഞ്ഞു പുത്തൻപീടിക - വാര്യാപുരം റോഡിലൂടെയോ പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.