class

കോന്നി: ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു വിജയികൾക്കായി നടത്തിയ ഉപരിപഠന മാർഗനിർദ്ദേശക ക്ലാസ് ദിശ 2022 " ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പേരൂർ സുനിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ആർ. സുധാകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, കോന്നി പബ്ലിക് ലൈബ്രറി പ്രസിഡന്റ് സലിൽ വയലത്തല, എൻ.അനിൽ കുമാർ, ഷിറാസ്, ഷെഫീക്ക് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സമിതി കൺവീനർ എൻ.എസ്.മുരളീ മോഹൻ, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കോന്നി എൻ.എസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് എച്.ഒ.ഡി വർഗീസ് സി.ക്‌ളാസ് നയിച്ചു.