മലയാലപ്പുഴ: മലയാലപ്പുഴ ശ്രീകണ്‌ഠേശ്വരി മുഹൂർത്തിക്കാവിലെ ദേവപ്രശ്‌ന പരിഹാരക്രിയകൾ വെട്ടിക്കോട് നാഗരാജ ക്ഷേത്രം തന്ത്രിമുഖ്യൻ വിനായകൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പൂർത്തിയാക്കി. ബാലാലയ പ്രതിഷ്ഠ 1.20നും 2നും മദ്ധ്യേ നടത്തി പരിഹാര പൂജകൾക്കു വെട്ടിക്കോട് നാഗരാജാ തന്ത്രി വിനായകൻ നമ്പൂതിരി മുഖ്യ കർമികത്വം വഹിച്ചു.ചടങ്ങുകൾക്ക് ട്രസ്റ്റ് ഭാരവാഹികളായ സാബു മോളുതറ, ലജു ടി. ബാലൻ, രാജേഷ് മോളുത്തറ എന്നിവർ നേതൃത്വം നൽകി.