പന്തളം: കെയർഫൗണ്ടേഷൻ, പന്തളം മൈക്രോകോളേജുമായി സഹകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. പന്തളം പൊലീസ് സബ് ഇൻസ്പെക്ടർ പി.കെ രാജൻ ഉദ്ഘാടനംചെയ്തു. മൈക്രോ കോളേജ് ലീഗൽ അഡ്വൈസർ അഡ്വ. കെ.പ്രതാപന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ മൈക്രോ ഗ്രൂപ്പ് ചെയർമാൻ ടി.ഡി.വിജയകുമാർ, സബ് ഇൻസ്പെക്ടർ റെജി മാത്യു, പി.ടി.എ പ്രസിഡന്റ് മാത്യു കെ.ചെറിയാൻ, പ്രണവ്. പി , ആകർഷ് രാജ്, ജ്യോതി കൃഷ്ണ എന്നിവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫീസർ ആന്റിനാർകോട്ടിക് സ്പെഷ്യൽ ബ്രാഞ്ച് ബിനു വർഗീസ് മുഖ്യപ്രഭാഷണം നടത്തി.