മല്ലപ്പള്ളി : കോമളത്ത് പുതിയ പാലം മാത്രമേ നിർമ്മിക്കുകയുള്ളു എന്നു ശാഠ്യം പിടിക്കുന്ന എം.എൽ.എ. നിർമ്മാണം എന്നു തുടങ്ങുമെന്നും എന്നു പൂർത്തിയാക്കും എന്നും കൂടി പ്രഖ്യാപിക്കുവാൻ തയാറാകുമോയെന്ന് കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം കുഞ്ഞു കോശി പോൾ. കോമളത്ത് ഒലിച്ചു പോയ അപ്രോച്ച് റോഡ് അടിയന്തിരമായി പുന:സ്ഥാപിക്കണം. എട്ടു മാസമായി ജനങ്ങളെ ബന്ദികളാക്കിയവർ വീണ്ടും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുഞ്ഞു കോശി പോൾ പറഞ്ഞു.