മല്ലപ്പള്ളി : കോമളം തത്കാലിക പാലം ആവശ്യമില്ല എന്ന എം.എൽ.എയുടെ നിക്ഷേതാത്മക സമീപനം എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും ആശ്രയമാകേണ്ട എം എൽ എ പിടിവാശി ഉപേക്ഷിച്ചു തത്കാലിക പാലം ഉടൻ നിർമ്മിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്കും, സെക്രട്ടേറിയറ്റിലേക്കും അടക്കം സമരം വ്യാപിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.