മല്ലപ്പള്ളി :കോമളത്ത് താത്കാലിക പാലം നിർമ്മിക്കില്ലെന്ന എം.എൽ.എയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻ ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ അഡ്വ.റെജി തോമസ് പ്രസ്താവിച്ചു. താത്ക്കാലിക പാലത്തിന് ഉടൻ അനുമതി വാങ്ങി പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാൻ എം.എൽ.എ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.