kerala-water-authority

നാ​ര​ങ്ങാ​നം:​ ചെ​റു​കോൽ​ നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തു​കൾ പൂർ​ണ​മാ​യും റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ 11, 12, 13 വാർ​ഡു​ക​ളും ഉൾ​പ്പെ​ടു​ന്ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്ക് കാ​രാ​റാ​യി. 65.04 കോ​ടി രൂ​പ​യ്​ക്കാ​ണ് പ​ദ്ധ​തി ക​രാർ ചെ​യ്​തി​രി​ക്കു​ന്ന​ത്.
പ​മ്പാ​ന​ദി​യിൽ പു​ത​മൺ​ക​ട​വിൽ നിർ​മ്മി​ക്കു​ന്ന കി​ണ​റിൽ നി​ന്ന് പ​മ്പ് ചെ​യ്​ത് പ്ര​തി​ദി​നം 10 ല​ക്ഷം ലി​റ്റർ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ലാന്റി​ലെ​ത്തി​ക്കും.നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​പ്ര മു​രു​പ്പ്, അ​ന്ത്യാ​ളം​കാ​വ്, തോ​ന്ന്യാ​മ​ല ,ക​ണ​മു​ക്ക്, ഭാ​ഗ​ങ്ങ​ളിൽ സം​ഭ​ര​ണി​കൾ നിർ​മ്മി​ച്ചാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്നു പ​ഞ്ചാ​യ​ത്തി​ലു​മാ​യി 190 കി​ലോ​മീ​റ്റർ നീ​ള​ത്തിൽ വി​ത​ര​ണ പൈ​പ്പു​കൾ സ്ഥാ​പി​ക്കും. മ​ന്ത്രി വീ​ണാ ജോർ​ജ്, റാ​ന്നി എം.എൽ.എ.പ്ര​മോ​ദ് നാ​രാ​യൺ എ​ന്നി​വർ ഉൾ​പ്പെ​ടു​ന്ന വി​ദ​ഗ്​ദ്ധ​സം​ഘം ടാ​ങ്ക് നിർ​മ്മി​ക്കു​ന്ന സ്ഥ​ല​ങ്ങൾ സ​ന്ദർ​ശി​ച്ചി​രു​ന്നു.
ചെ​റു​കോൽ, നാ​ര​ങ്ങാ​നം പ​ദ്ധ​തി നി​ല​വി​ലു​ണ്ടെ​ങ്കി​ലും ഈ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ഉ​യർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും വെ​ള്ളം എ​ത്തി​യി​രു​ന്നി​ല്ല.പു​തി​യ പ​ദ്ധ​തി യാ​ഥാർ​ത്ഥ്യ​മാ​വു​ന്ന​തോ​ടെ ഈ പ്ര​ശ​ന​ത്തി​ന് പ​രി​ഹാ​ര​മാ​കും.