k-rajan

റാന്നി : റാന്നിയിലെ പട്ടയ പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് സ്പെഷ്യൽ ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ ഉറപ്പുനൽകിയതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. നിയമസഭയിൽ എം.എൽ.എ റാന്നിയിലെ പട്ടയ വിഷയങ്ങൾ സംബന്ധിച്ച് അവതരിപ്പിച്ച അടിയന്തര ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടയപ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന മണ്ഡലമാണ് റാന്നി. റാന്നിയുടെ വിവിധ ഭാഗങ്ങളിലായി ആറായിരത്തിലധികം പട്ടയങ്ങളാണ് ലഭിക്കാനുള്ളത്. ഗ്രാേ മോർ ഫുഡ് പദ്ധതി പ്രകാരം 1971 നു മുമ്പ് ഭൂമിയിൽ താമസിച്ച് കൃഷി ആരംഭിച്ചവർ, വലിയ തോട്ടങ്ങൾ ചില്ലറയായി വാങ്ങിയവർ , ആദിവാസികൾക്ക് ലഭിച്ച ഭൂമികൾ, വനമേഖലയോട് ചേർന്നുള്ള ഭൂമികൾ ഉൾപ്പെടെ ഇതിൽപെടും.

പട്ടയം ലഭിക്കേണ്ട സ്ഥലങ്ങൾ

പമ്പാവാലി , അറയാഞ്ഞിലിമൺ , കൊല്ലമുള, മണ്ണടിശ്ശാല, എക്സ് സർവ്വീസ് മെൻ കോളനി, അരയൻപാറ, ചണ്ണ, അടിച്ചിപ്പുഴ, ചൊള്ളനാവയൽ, കരികുളം, കണ്ണന്നുമൺ, പെരുനാട് തൊണ്ടിക്കയം, നെടുമൺ ഉഴം,അത്തിക്കയം തെക്കേതൊട്ടി, വലിയ പതാൽ, തോണിക്കടവ്, കുടമുരുട്ടി , പരുവ, കക്കുടുക്ക, കടു മീൻ ചിറ, അടത്തോട്, കുരുമ്പൻ മൂഴി, മണക്കയം, പെരുമ്പെട്ടി - വലിയ കാവ്, വടശേരിക്കര മുക്കുഴി, ഒളികല്ല് എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും പട്ടയം ലഭിക്കാൻ ഉള്ളത്.