പന്തളം: പന്തളം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ അടൂർ മഹാത്മ ജനസേവാകേന്ദ്രം സന്ദർശിച്ചു. അന്തേവാസികൾക്ക് റോട്ടറി ക്ലബിന്റെ ' ഒരുകൈത്താങ്ങ്' പദ്ധതിയിലൂടെ സഹായം നൽകി. പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി രഘു പെരുമ്പുളിക്കൽ, ട്രഷറർ രാജഗോപാൽ, ജി.കെ.നായർ. പ്രകാശ് ബി.പി , എൻ. ഗോപിനാഥ കുറുപ്പ്, അജയമോഹൻ , മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല എന്നിവർ പങ്കെടുത്തു.