
പന്തളം: പന്തളം തോന്നല്ലൂർ പബ്ലിക് ലൈബ്രറിയിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി ആദ്യകാല ലൈബ്രറി പ്രവർത്തകനായിരുന്ന കെ. ദാമോദരൻ അനുസ്മരണം നടത്തി. പ്രസിഡന്റ് അഡ്വ. എസ്. കെ. വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നേതൃസമിതി കൺവീനർ കെ. ഡി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ ചന്ദ്രശേഖരൻ പിള്ള, പി.ജി രാജൻബാബു, കെ. എൻ. ജി.നായർ, ഗോപിനാഥൻനായർ.കെ. ജി, ശശിധരൻ ടി എസ്, സന്തോഷ് ആർ തുടങ്ങിയവർ പ്രസംഗിച്ചു.