കോന്നി: എസ്.എൻ.ഡി.പി യോഗം 414 -ാം നമ്പർ വള്ളിയാനി പരപ്പനാൽ ശാഖയിലെ 86-ാം വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യുണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, ശാഖ പ്രസിഡന്റ് എസ്.കെ.ഗോപിനാഥൻ, സെക്രട്ടറി കെ.കാർത്തികേയൻ, യൂണിയൻ കമ്മിറ്റി അംഗം പി.ആർ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.