
പത്തനംതിട്ട : അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക ദിനം ആചരിക്കുന്നത്തിന്റെ ഭാഗമായി നഗരസഭയിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്‌ക് മുനിസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഉൽപാദന സേവന മേഖലകളിൽ കൂടുതൽ സംരംഭകത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്‌ഡെസ്‌ക്കിന്റെ പ്രവർത്തനം. നഗരസഭയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വ്യവസായവകുപ്പ് ഇന്റേണ്‌സ് വഴി വിവരങ്ങൾ ലഭ്യമാകും. നഗരസഭാ സെക്രട്ടറി ഷെർളാ ബീഗം, വ്യവസായ വകുപ്പ് ഇന്റേൺസ് മോഹിത് എം.നായർ, എസ്. അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.