
പത്തനംതിട്ട: യൂണിക്ക് ഡിസബിലിറ്റി ഐ.ഡി. (യു.ഡി.ഐ.ഡി) വേരിഫിക്കേഷനുവേണ്ടി ജില്ലാ മെഡിക്കൽ ഒാഫീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഒാഫീസർ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു. ഏഴിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ. യോഗ്യത : എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യമാണ്. താത്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പും, ഏതെങ്കിലും തിരിച്ചറിയൽ രേഖയുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിൽ പ്രവർത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ആഫീസിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ അറിയിച്ചു.