
പത്തനംതിട്ട : കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ തെള്ളിയൂർ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ശില്പശാല ഏഴിന് രാവിലെ ഒൻപത് മുതൽ ഒരു മണി വരെ നടക്കും. കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരൺലജെ ഉദ്ഘാടനം ചെയ്യും. നെല്ല്, പച്ചക്കറി, വാഴ മുതലായ വിളകളുടെ കൃഷിയിൽ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെയും കീടരോഗ നിയന്ത്രണ മാർഗങ്ങളുടെയും കാലിക പ്രാധാന്യമുള്ള കാലാവസ്ഥാ നിർദേശങ്ങളുടെയും പരിശീലനവും നടത്തും. കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രങ്ങളിലെ വിദഗ്ദ്ധർ നേതൃത്വം നൽകും. രജിസ്ട്രേഷന് ഫോൺ : 8078572094.