education
ഹാബൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുമോദന സമ്മേളനം മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഹാബൽ ഫൗണ്ടേഷൻ ആദരിച്ചു. സ്കൂൾ കുട്ടികൾക്ക് ബാഗ്, കാൽക്കുലേറ്റർ, പുസ്തകങ്ങൾ, വൃക്ഷത്തൈകൾ എന്നിവ വിതരണം ചെയ്തു. മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. കല്ലൂപ്പാറ സെന്റ് തോമസ് പള്ളിവികാരി ഫാ.ജേക്കബ് വർഗീസ് അദ്ധ്യക്ഷനായി ഫാ.ജോണി ആൻഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി.ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട്, ബിജു നൈനാൻ, റോയി വറുഗീസ്, എം.സി.അലക്സാണ്ടർ, എം.ടി.കുട്ടപ്പൻ, പി.കെ.ബിനു.ജയശ്രീ ചെല്ലപ്പൻ, അജിത കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.