ചെങ്ങന്നൂർ: എം.സി. റോഡിൽ മുണ്ടൻകാവിലെ ഡിവൈഡറിൽ വീണ്ടും അപകടം. ഞായറാഴ്ച രാത്രി 12 ന് ബൈക്ക് ഡിവൈഡറിലിടിച്ചു യാത്രികന് പരിക്കേറ്റു. പന്തളം പൂഴിക്കാട് മുരളി സദനത്തിൽ ശ്രീകാന്ത് (46) ആണ് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെങ്ങന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.