കോഴഞ്ചേരി : സമുദായ പ്രവർത്തനങ്ങൾ ഏതുതലത്തിലുള്ളതായാലും അത് ആത്മാർത്ഥ സമർപ്പണമായിരിക്കണമെന്നും ഒന്നിനും പ്രതിഭലേച്ഛ ആഗ്രഹിക്കരുതെന്നും എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. 6247-ാം നമ്പർ വരട്ടുചിറ ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പ്രേംകുമാർ മുളമുട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.പി. മധു പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡ് നൽകി. മറ്റ് കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി. .
ഭാരവാഹികൾ: പ്രസിഡന്റ്- പി.കെ. രാജു, വൈസ് പ്രസിഡന്റ് പത്മാവതി, സെക്രട്ടറി- വി.പി. മധു. മാനേജിംങ്ങ് കമ്മിറ്റിയിലേക്ക് ഷാജി. രാജൻ, സുനിൽ കുമാർ, ചന്ദ്രാനന്ദൻ, ഉദയൻ, അനിത, ശാന്തമ്മ എന്നിവരെയും പഞ്ചായത്ത് കമ്മിറ്റിയിലേക്ക് ഷീജ മോഹൻ, സുശില, സതിരാജൻ എന്നിവരെയും തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലർ അഡ്വ. സോണി പി. ഭാസ്കർ വരണാധികാരിയായിരുന്നു . ശാഖാ പ്രസിഡന്റ് പി.കെ. രാജു സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും പറഞ്ഞു.