
റാന്നി : ക്ഷീര വികസന വകുപ്പ് 2022 - 23 സാമ്പത്തിക വർഷത്തിൽ 20 സെന്റിനു മുകളിൽ തീറ്റപ്പുൽകൃഷി ചെയ്യുന്ന ധനസഹായം നൽകുന്നു. വകുപ്പിന്റെ ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് ജൂലായ് 10ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ക്ഷീര സംഘത്തിലോ ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായോ ബന്ധപ്പെടണം.