മൈലപ്ര: മലങ്കര ഓർത്തഡോക്സ് സഭ സീനിയർ വൈദികനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേഡ് പ്രഫസറുമായ തയ്യിൽ റവ. ടി.എം. ശാമുവേൽ കോർ എപ്പിസ്കോപ്പ (89) നിര്യാതനായി. സംസ്കാരം പിന്നീട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് സുറിയാനി വിഭാഗം മുൻ അദ്ധ്യക്ഷനും മൈലപ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മൈലപ്ര റബർ ഉത്പാദക സംഘം സ്ഥാപക പ്രസിഡന്റുമായിരുന്നു.ഭാര്യ: ലീലാമ്മ കടമ്പനാട് ചരുവിള പുത്തൻവീട്ടിൽകുടുംബാംഗം. മക്കൾ: സാലി (സൂസൻ), മാത്യു ശമുവേൽ (സജി), എലിസബേത്ത് (സുജ), പരേതനായ സിബു. മരുമക്കൾ: ബില്ലി വർഗീസ്, റാണി മാത്യു, ജോൺ പണിക്കർ.