വെണ്മണി: ശക്തമായ കാറ്റിലും മഴയിലിലും വെണ്മണി പഞ്ചായത്ത് പത്താം വാർഡിൽ വരട്ടാർ റോഡിലാണ് തെങ്ങ് കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണത്. വൈദ്യുതി കമ്പി പൊട്ടിയതിനെ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. ഏറെ സമയം പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. വീണ തെങ്ങ് ഉച്ചയോടെ വെട്ടിമാറ്റി.