d
അട്ടച്ചാക്കൽ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാവേദിയുടെയും കലാ സ്വാദന പഠനകളരിയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി ഉദ്ഘാടനം ചെയ്യുന്നു

അട്ടച്ചാക്കൽ: സെന്റ്‌ജോർജ് വി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പും ബ്ലോക്ക് പഞ്ചായത്തും ചേർന്നു സംഘടിപ്പിക്കുന്ന കലാസ്വാദനപഠനകളരി പദ്ധതി തുടങ്ങി. വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാകാരന്മാർ കുട്ടികൾക്ക് പരിശീലനം നൽക്കുന്ന പദ്ധതിയാണിത്. കേരളനടനം, ഓട്ടൻ ,ശീതങ്കൻ,പറയൻ ,പാക്കനാർ തുള്ളൽ എന്നീ കലാരൂപങ്ങളിലാണ് പരിശീലനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വിശദീകരണവും വിദ്യാരംഗം കലാസാഹിത്യ അക്കാഡമിയുടെ പ്രവർത്തനോദ്ഘാടനവും ഫെലോഷിപ്പ് പദ്ധതി ജില്ലാ കോഓർഡിനേറ്റർ കലാമണ്ഡലം ഉല്ലാസ് നിർവഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ സജി നൈനാൻ,ഏബ്രഹാം കെ.ജോസഫ് ,ജെയ്നി ജോർജ്, കെ.എസ്.ബിനു, കലാകാരായ മനീഷ് വി.ജി.സ്വാതിശ്രീ, പ്രസീത പ്രസാദ് എന്നിവർ പ്രസംഗിച്ചു.